• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലർമാർക്ക് സ്വീകരണം നൽകി.

പെരിന്തൽമണ്ണ : മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം കരസ്ഥമാക്കിയ മുനിസിപ്പൽ ചെയർപേഴ്സൻ പച്ചീരി സുരയ്യ ഫാറൂക്ക്, വൈസ് ചെയർമാൻ ഫസൽ മുഹമ്മദ്.എം.ബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.ഹാരിസ്, മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ദിനേശ്.കെ, നാലകത്ത് ബഷീർ മാസ്റ്റർ, പച്ചീരി ഹുസൈന നാസർ, തോട്ടശ്ശേരി കദീജ, കൗൺസിലർമാരായ പച്ചീരി നിഷ സുബൈർ, കിഴിശ്ശേരി അലീന മറിയം, താമരത്ത് റജീന സലീം, സെമീന ജാഫർ, ഉനൈസ് കക്കൂത്ത്, ചേരിയിൽ സലീന, കെ.എം.റാഷിക്ക്, പച്ചീരി സുബൈർ, ഇ.പി.അരുൺ, അസ്ക്കർ കരിമ്പനക്കൽ, സുമയ്യ, കളത്തിൽ മുസ്തഫ, ഫാസിൽ കക്രൻ, പച്ചീരി നസീമ ഫിറോസ്, സബിത എന്നിവരെ ആദരിച്ചു. ആദരിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം ജില്ലാ മുസ്ലിംലീഗ് ജന.സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ അവർകൾ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജന. സെക്രട്ടറി വി.ബാബുരാജ്, വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി. അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, ഹനീഫ പടിപ്പുര, സമീർ വടക്കേതിൽ, അജിത്കുമാർ.വി, സുരാദേവി, റജീനാ അൻസാർ, സുൽഫത്ത് ബീഗം, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു