1964 കളുടെ ആരംഭത്തിൽ പെരിന്തൽമണ്ണയിലെ കൃഷിക്കാരും പാവപെട്ടവരുമായ ജനങ്ങളുടെ പ്രയാസങ്ങൾ അടുത്തറിഞ്ഞ ജനകീയ കൂട്ടായ്മയിൽ നിന്നാണ് പിൽക്കാലത്ത് കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണ സംഘമെന്ന വിഖ്യാതി കേട്ട പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിൻ്റെ പിറവി.
ഒരു നാടിന്റ ഇല്ലായ്മകൾക്കൊപ്പം ആരംഭിച്ച പ്രയാണമാണ് വളർച്ചയുടെയും അഭിവൃദ്ധിയുടെയും നിറവിൽ ഇന്നും ഈ നഗരത്തോടപ്പം തുടരുന്നത്. പൊതുപ്രവർത്തകരും കാരുണ്യസ്പർശമുള്ള സത്കർമ്മങ്ങളിൽ ഏറെ ശ്രദ്ധിച്ചിരുന്നവരുമായ ചെറിയൊരു സംഘത്തിന്റ ദീർഘവീഷണമാണ് സർവീസ് സഹകരണ ബാങ്കെന്ന വടവൃക്ഷത്തിന്റ നിലമൊരുക്കിയത്.