• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Social Commitment

ഭൗതിക സാഹചര്യ ത്തിലും സാങ്കേതിക സാകര്യങ്ങളിലും മികച്ച രീതി

കഴിഞ്ഞ അഞ്ച്‌ പതിറ്റാണ്ടുകാലമായി മാറി മാറി വന്ന സാമുഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ക്കനു സൃതവും ജനക്ഷേമവും സഹകരണ മൂല്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ സേവന സന്നദ്ധതയുമായി ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവരികയാണ്‌. പെരിന്തല്‍മണ്ണയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്‌ നമ്മുടെ ബാങ്ക്‌.

ബാങ്കിന്റ 50-ാം വാര്ഷികാഘോഷത്തോടാനുബന്ധിച്ച് ഭവന നിർമ്മാണ പദ്ധതി

ബാങ്കിന്റ 50-ാം വാര്ഷികാഘോഷത്തോടാനുബന്ധിച്ച് കുടിവെള്ള പദ്ധതി

Our Activities

താക്കോൽ ദാനം

പാതാക്കര കരിമ്പനതോട്ടത്തിൽ ശ്രീമതി. കർത്ത്യായനിക്ക് സൗജന്യമായി വീടു നിർമ്മിച്ചു നൽകുന്നു

താക്കോൽ ദാനം

മാനത്തുമംഗലം താമരത്ത് സരോജിനിക് സൗജന്യമായി നിർമിച്ചുനൽകിയ വീടിന്റ താക്കോൽ ദാനം

Medical shop

neethi medical store

ഭവന നിർമ്മാണം

ഭവന നിർമ്മാണം

കുടിവെള്ള പദ്ധതി

കുടിവെള്ള പദ്ധതി

ഹൈമാസ്ററ് ലൈറ്റ്

ഹൈമാസ്ററ് ലൈറ്റ്

അവാർഡ് ദാനം

അവാർഡ് ദാനം

കുടിവെളള വിതരണം

കുടിവെളള വിതരണം

''ബ്രേക്ക് ദി ചെയിൻ'' ബോധവൽകരണവുമായി സർവ്വീസ് ബാങ്കും

കോവിഡ്-19 വൈറസിനെതിരെ ജനങ്ങളിൽ ബോധവൽകരണവുമായി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് രംഗത്ത്. ഇതിന്റെ ഭാഗമായി ബാങ്കിന്റെ മുഴുവൻ ശാഖകളിലും ''ബ്രേക്ക് ദി ചെയിൻ'' ശുചീകരണത്തിനാവശ്യമായ സാനിറ്റൈസർ അടങ്ങുന്ന വാട്ടർ ടാപ്പുകൾ സ്ഥാപിച്ചു. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ കുറഞ്ഞ വിലക്ക് മാസ്‌കുകളും വിതരണം ചെയ്യുന്നുണ്ട്. ''ബ്രേക്ക് ദി ചെയിൻ'' പരിപാടി ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് ഉദ്ഘാടനം ചെയ്തു. ചട്ടിപാറ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ ചേരിയിൽ മമ്മി, കുന്നത്ത് നാസർ, ഇർഷാദ്, സെക്രട്ടറി മുഹമ്മദ് മുസ്തഫ, ചീഫ് അക്കൗണ്ടന്റ് കെ.ടി. ഹനീഫ, പച്ചീരി ഫാറൂക്ക്, വി. ബാബുരാജ്, സി.നാസർ, തെക്കത്ത് ഉസ്മാൻ എന്നിവർ പങ്കെടുത്തു.

സഹകരണ ഭവന് തറക്കല്ലിട്ടു.

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന 'സഹകരണ ഭവൻ' 13-മത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം ജൂബിലിയിൽ വെച്ച് ബഹു:മഞ്ഞളാംകുഴി അലി എം.എൽ.എ. അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, ബഷീർ മീമ്പിടി, ഇർഷാദ്.സി, ബാങ്ക് സെക്രട്ടറി ഇൻചാർജ് എം.മുഹമ്മദ് മുസ്തഫ, താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ.നാസർ, എം.എം. സക്കീർ ഹുസൈൻ, വി.ബാബുരാജ്, നാലകത്ത് ഷൗക്കത്ത്, ജാഫർ പത്തത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

സഹകരണ ഭവന് തറക്കല്ലിട്ടു

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന 'സഹകരണ ഭവൻ' 14-മത്തെ വീടിൻ്റെ തറക്കല്ലിടൽ കർമ്മം കുന്നപ്പള്ളിയിൽ വെച്ച് ബഹു:മഞ്ഞളാംകുഴി അലി എം.എൽ.എ. അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, ബഷീർ മീമ്പിടി, സജീവ്.ടി.പി, നിഷ.പി, ബാങ്ക് സെക്രട്ടറി ഇൻചാർജ് എം.മുഹമ്മദ് മുസ്തഫ, മുനിസിപ്പൽ കൗൺസിലർമാരായ അൻവർ കളത്തിൽ, റജിന ഷൈനൽ, ബാബുരാജ്.വി, ജാഫർ പത്തത്ത്, എം.എം.സക്കീർ ഹുസൈൻ, മുസ്തഫ.സി, റഊഫ് തങ്കയത്തിൽ, നിസാം, നാസർ കാരാടൻ തുടങ്ങിയവർ പ്രസംഗിച്ചു.

സഹകരണ ഭവന് തറക്കല്ലിട്ടു.

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന 'സഹകരണ ഭവൻ' 15 ാമത്തെ വീടിന്റെ തറക്കല്ലിടൽ കർമ്മം പാതായ്ക്കരയിൽ വെച്ച് ബഹു: മഞ്ഞളാംകുഴി അലി എം.എൽ.എ അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ സുരയ്യ ഫാറൂഖ്, വി. ബാബുരാജ്, പച്ചീരി ഫാറൂഖ് തുടങ്ങിയവർ പ്രസംഗിച്ചു