കോവിഡ്-19 വൈറസിനെതിരെ ജനങ്ങളിൽ ബോധവൽകരണവുമായി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് രംഗത്ത്. ഇതിന്റെ ഭാഗമായി ബാങ്കിന്റെ മുഴുവൻ ശാഖകളിലും ''ബ്രേക്ക് ദി ചെയിൻ'' ശുചീകരണത്തിനാവശ്യമായ സാനിറ്റൈസർ അടങ്ങുന്ന വാട്ടർ ടാപ്പുകൾ സ്ഥാപിച്ചു. ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ കുറഞ്ഞ വിലക്ക് മാസ്‌കുകളും വിതരണം ചെയ്യുന്നുണ്ട്. ''ബ്രേക്ക് ദി ചെയിൻ'' പരിപാടി ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് ഉദ്ഘാടനം ചെയ്തു. ചട്ടിപാറ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ ചേരിയിൽ മമ്മി, കുന്നത്ത് നാസർ, ഇർഷാദ്, സെക്രട്ടറി മുഹമ്മദ് മുസ്തഫ, ചീഫ് അക്കൗണ്ടന്റ് കെ.ടി. ഹനീഫ, പച്ചീരി ഫാറൂക്ക്, വി. ബാബുരാജ്, സി.നാസർ, തെക്കത്ത് ഉസ്മാൻ എന്നിവർ പങ്കെടുത്തു.