പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും 'എ' പ്ലസ് നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും, മൊമെൻ്റൊയും നൽകി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് ആദരിച്ചു. ആദരിക്കൽ ചടങ്ങ് ഉദ്ഘാടനവും അവാർഡ് വിതരണവും ബഹു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി അവർകൾ നിർവഹിച്ചു. ബഹു. നജീബ് കാന്തപുരം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് സ്വാഗതം പറഞ്ഞു.