പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് കുണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹായത്തോടെ സൗജന്യമായി കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണ ക്ലാസും, ജുബിലി തേക്കിൻകോട് മദ്രസയിൽ വെച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. മുസ്തഫ അവർകൾ നിർവഹിച്ചു. ബാങ്ക് ഡയറക്ടർ സുൽഫത്ത് ബീഗം അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, ഹനീഫ പടിപ്പുര, സമീർ വടക്കേതിൽ, മൊയ്തു കിഴക്കേതിൽ, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, മുനിസിപ്പൽ കൗൺസിലർമാരായ ജാഫർ പത്തത്ത്, സുനിൽ, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, ബഷീർ നാലകത്ത്, മൊയ്തീൻകുട്ടി ദാരിമി, തോട്ടോളി അസൈനാർ, പാക്കത്ത് മുസ്തഫ, ഇർഷാദ്.സി, ഷഫീക്ക്, അൻസാർ പത്തത്ത്, മൊയ്തുട്ടി കിളിയമണ്ണിൽ, ജാഫർ കോട്ടപ്പറമ്പൻ, ജാഫർ മൂത്തേടത്ത്, കുണ്ടോട്ടി ഡയാലിസിസ് സെൻ്റർ ഭാരവാഹികളായ രായിൻകുട്ടി നീരാട്, സജാദ് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ബാങ്ക് ഡയറക്ടർ റജീന അൻസാർ സ്വാഗതവും, സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ നന്ദിയും പറഞ്ഞു.