ആധുനിക രീതിയിലുള്ള നൂതന സംവിധാനത്തോടു കൂടിയ പുതിയ വാട്സ്അപ് ബാങ്കിംങ്ങ് സംവിധാനം പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്കിൽ നിലവിൽ വന്നു. ഇടപാടുകാർക്ക് അവരുടെ ബാങ്ക് സംബന്ധമായ മുഴുവൻ വിവരങ്ങൾ അറിയുന്നതിനും മറ്റ് ആവശ്യമായ അപേക്ഷ ഫോമുകൾ എടുക്കുന്നതിനും ( 8714993330 സേവ് ചെയ്ത് Hi അയക്കുക. ) വാട്സ് അപിലൂടെ സൗകര്യം ഉണ്ടാകും. ബാങ്കിൻ്റെ വാട്സ്അപ് ബാങ്കിംഗ് ആൻഡ് ചാറ്റ് ബോട്ടിന്റെ ഔപചാരിക ഉദ്ഘാടനം ബഹു.മുൻ എം.പി.രമ്യാ ഹരിദാസ് അവർകൾ നിർവ്വഹിച്ചു.