• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ ഭവന് തറക്കല്ലിട്ടു.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന 29-ാമത്തെ സഹകരണ ഭവൻ പാതാക്കര കോവിലകംപടി ഉമ്മർഫാറൂക്ക് പടിക്കമണ്ണിൽ എന്നയാളുടെ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് കൊണ്ട് ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീക്ക നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ, സലാം കുന്നത്ത്, ഉസ്മാൻ തെക്കത്ത്, ഷാനവാസ്.പി, സീതികോയ തങ്ങൾ, ജലാൽ പച്ചീരി, മുസ്തഫ മേലേതിൽ, അസീസ് താണിയൻ, ഹംസ ചോലമുഖത്ത്, ഹംസ പൊതിയിൽ, റഷീദ് മേലേതിൽ, മൂസ്സ കുറ്റീരി എന്നിവർ സംബന്ധിച്ചു