• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് നടത്തി.

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് കുണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹായത്തോടെ സൗജന്യമായി കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണ ക്ലാസും, പൊന്ന്യാകുർശി MUM ഓഡിറ്റോറിയത്തി വെച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹു.എൻ.എ.കരീം (ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) അവർകൾ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, ഹനീഫ പടിപ്പുര, സമീർ വടക്കേതിൽ, മൊയ്തു കിഴക്കേതിൽ, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, റജീന അൻസാർ, സുൽഫത്ത് ബീഗം.ടി, മുനിസിപ്പൽ കൗൺസിലർ ശ്രീജിഷ, വി.ബാബുരാജ് (കെ.പി.സി.സി. സെക്രട്ടറി), ബഷീർ നാലകത്ത്, വാപ്പു കിഴിശ്ശേരി, മുസ്തഫ ചേലാക്കോടൻ, സുന്ദരൻ, മുഹമ്മദാലി കല്ലിങ്ങൽ, കുണ്ടോട്ടി ഡയാലിസിസ് സെൻ്റർ ഭാരവാഹികളായ രായിൻകുട്ടി നീരാട്, സജാദ്, സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.