• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പി.ടി.എം. ഗവ. കോളേജിലേക്ക് വാട്ടർ കൂളർ നൽകി.

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പി.ടി.എം. ഗവൺമെൻ്റ് കോളേജ് വുമൻസ് ഹോസ്റ്റലിലേക്ക് വാട്ടർ കൂളർ നൽകി. പെരിന്തൽമണ്ണ നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂക്ക് പ്രിൻസിപ്പാൾ അഫ്സൽ ജമാലിന് വാട്ടർ കൂളർ നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി നാസർ കാരാടൻ, വാർഡൻ ഡോ.ടി.ഷമീറാ കുഞ്ഞു, ഹോസ്റ്റൽ സെക്രട്ടറി അഞ്ചിത, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് നവാസ്, ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് നിഷാം, ജോ.സെക്രട്ടറി നസ്‌ല, യു.യു.സി. തസ്രീഫ്, സലാം കുന്നത്ത്, തെക്കത്ത് ഉസ്മാൻ, നവാസ് തോട്ടം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.