പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധനരായ 'എ' ക്ലാസ് മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന 28-ാമത്തെ സഹകരണ ഭവൻ പാതാക്കര തോട്ടക്കര സരസ്വതി കൊളങ്ങര എന്നവരുടെ വീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് കൊണ്ട് ബഹു.നജീബ് കാന്തപുരം എം.എൽ.എ. അവർകൾ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, മുനിസിപ്പൽ കൗൺസിലർമാരായ പത്തത്ത് ജാഫർ, നിഷ സുബൈർ പച്ചീരി, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ, കരീം പാറയിൽ, പച്ചീരി സുബൈർ, ഗോപാലൻ എന്നിവർ സംബന്ധിച്ചു