ബാങ്കിന്റെ മണ്ണാർക്കാട് റോഡിൽ പ്രവർത്തിച്ചിരു ജൂബിലി ബ്രാഞ്ച് കോഴിക്കോട് റോഡിലെ ലിവേഹി ആർക്കേഡിൽ ആധുനിക രീതിയിലുള്ള കൗണ്ടർ സംവിധാനത്തോടു കൂടി പ്രവർത്തനമാരംഭിച്ചു. ജൂബിലി ബ്രാഞ്ചിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം ബഹു.പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അവർകൾ ഓലൈനിലൂടെ നിർവ്വഹിച്ചു. കൗണ്ടർ ഉദ്ഘാടനം ബഹു.മഞ്ഞളാംകുഴി അലി എം.എൽ.എ അവർകളും, സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം ബഹു.എ.പി.അനിൽ കുമാർ എം.എൽ.എ അവർകളും നിർവ്വഹിച്ചു.