• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായി വാട്ടർ കൂളർ നൽകി

പരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് പച്ച വെള്ളവും, ചുടു വെള്ളവും, നോർമൽ വെള്ളവും ലഭിക്കുന്ന വാട്ടർ കൂളർ പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വക സൗജന്യമായി നൽകി. ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് ആശുപത്രി സൂപ്രണ്ട് ഡോ.ആരതി രജ്ഞിതിന് വാട്ടർ കൂളർ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർ ചേരിയിൽ മമ്മി, വാർഡ് കൗൺസിലർ തസ്ലീമ ഫിറോസ്, എച്ച്.എം.സി. മെമ്പർമാരായ എം.എം.സക്കീർ ഹുസൈൻ, വി.ബാബുരാജ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പത്തത്ത് ജാഫർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് കെ.ടി.ഹനീഫ, നാസർ കാരാടൻ, ഷെഫീക്ക്, ജലീൽ കാരാട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.