പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും, നിലവിൽ ഡയക്ടറുമായിരുന്ന ചേരിയിൽ മമ്മിയുടെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. അനുശോചന യോഗം നജീബ് കാന്തപുരം എം.എൽ.എ അവർകൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂക്ക്, കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.ബാബുരാജ്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഉസ്‌മാൻ താമരത്ത്, മുനിസിപ്പൽ ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബഷീർ നാലകത്ത്, മുനിസിപ്പൽ കൗൺസിലർമാരായ ഉനൈസ് കക്കൂത്ത്, സബിത, സലീന ചേരിയിൽ, താലൂക്ക് മാർക്കറ്റിംങ്ങ് സൊസൈറ്റി ചെയർമാൻ ഇർഷാദ്.സി, മണ്ഡലം മുസ്ലിംലീഗ് ട്രഷറർ ഷൗക്കത്ത് നാലകത്ത്, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ, മുസ്തഫ ചേലാക്കോടൻ, മുഹമ്മദ്ഖാൻ.എച്ച്.കെ, ഹമീദ് മേലേതിൽ, ഇസ്മായിൽ മാസ്റ്റർ, ഉസ്മാൻ തെക്കത്ത് എന്നിവർ സംസാരിച്ചു..
