• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ തൽകി.

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന പഠനോപകരണ വിതരണം തുടങ്ങി. മുനിസിപ്പാലിറ്റിയിലെ 7 കേന്ദ്രങ്ങളിൽ പഠനോപകരണം വിതരണം ചെയ്യും. പെരിന്തൽമണ്ണ ടൗൺ മേഖലയിലെ വിതരണ ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് കെ.പി.സി.സി. ജന.സെക്രട്ടറി ബാബുരാജ്.വി, മുനിസിപ്പൽ വൈസ് ചെയർമാൻ ഫസൽ മുഹമ്മദ്.എം.ബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹാരിസ്.സി.കെ, മുനിസിപ്പൽ കൗൺസിലർ സബിത, കോൺഗ്രസ് ജില്ലാ സെക്രട്ടറി സക്കീർ ഹസൈൻ.എം.എം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആനന്ദൻ അരഞ്ഞിക്കൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേന്ദ്രൻ എന്ന കൊച്ചു, മുസ്തഫ ചേലാക്കോടൻ, രാജേഷ് മാസ്റ്റർ, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി നാസർ കാരാടൻ എന്നിവർ സംസാരിച്ചു