പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്കിൻ്റെ 2023-24 വർഷത്തെ വാർഷിക പൊതുയോഗം അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മെമ്പർമാരുടെ സജീവ സാന്നിദ്ധ്യം കൊണ്ട് പൊതുയോഗം ശ്രദ്ധേയമായി. ഏകദേശം 1300 ൽ അധികം പേർ പൊതുയോഗത്തിൽ പങ്കെടുത്തു. പൊതുയോഗം ഉദ്ഘാടനം മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പ്രസിഡണ്ട് ബഹു.കെ.പി.എ.മജീദ് എം.എൽ.എ. അവർകൾ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ റിപ്പോർട്ട് അവതരിപ്പിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.മുസ്തഫ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.ടി.എസ്.മൂസ്സു, മുനിസിപ്പൽ മുസ്ലിംലീഗ് ജന.സെക്രട്ടറി ബഷീർ നാലകത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരഞ്ഞിക്കൽ ആനന്ദൻ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, ഹനീഫ പടിപ്പുര, സമീർ വടക്കേതിൽ, മൊയ്തു കിഴക്കേതിൽ, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, റജീന അൻസാർ, സുൽഫത്ത് ബീഗം.ടി എന്നിവർ പ്രസംഗിച്ചു.