പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വകയായി ചീരട്ടമണ്ണ ഹെൽത്ത് സെൻ്ററിലേക്ക് ആവശ്യമായ കസേരകൾ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് ഹെൽത്ത് സെൻറർ നഴ്സ് അഞ്ചു റാണിക്ക് കൈമാറി. ഇതിനോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഒന്നാം വാർഡ് കൗൺസിലർ കൃഷ്ണപ്രിയ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ. ചന്ദ്രൻ ഡയറക്ടർമാരായ അജിത് കുമാർ.വി, റജിന അൻസാർ, സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അരഞ്ഞിക്കൽ ആനന്ദൻ, ബാങ്ക് മുൻ അസിസ്റ്റൻ്റ് സെക്രട്ടറി പി.രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദീഖ്, ആശാവർക്കർ സിന്ധു, നിഷ . എം.എൽ.എച്. പി. ഷഹാന, ഡോ.മുർഷിദ, വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കുഞ്ഞാപ്പു വാഴയിൽ, ഉസ്മാൻ തെക്കത്ത്, നവാസ് പാട്ടശ്ശേരി, രതീഷ് കുമാർ, അനീഷ് എന്നിവർ സംസാരിച്ചു.