പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാർക്കും, ഭരണസമിതി അംഗങ്ങൾക്കും 13.07.24 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പെരിന്തൽമണ്ണ ഊട്ടി റോഡിലെ ബാദുഷ ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന പരിശീലനം നൽകി. പുതിയതായി നിലവിൽ വന്ന സഹകരണ നിയമത്തെക്കുറിച്ചും, ആധുനിക കാലഘട്ടത്തിലെ ബാങ്കിംങ്ങ് സംവിധാനങ്ങളെക്കുറിച്ചും, തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് (ICM) ട്രെയിനർ ശ്രീ.എ.ക്രിസ്തുദാസ് അവർകൾ ക്ലാസ് എടുത്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അവർകൾ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ അവർകൾ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, അബ്ദുൾ നാസർ.സി, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജിന അൻസാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഇൻചാർജ് സി.ശശിധരൻ സ്വാഗതവും, ചീഫ് എക്കൗണ്ടൻ്റ് നാസർ കാരാടൻ നന്ദിയും പറഞ്ഞു.