പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപയുടെ നോട്ട്ബുക്കുകൾ സൗജന്യമായി നൽകി. മുനിസിപ്പൽതല വിതരണ ഉദ്ഘാടനം വലിയങ്ങാടിയിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അബ്ദുൽ അസീസ് നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ. ചന്ദ്രൻ, ഡയറക്ടർ മുഹമ്മദാലി ചട്ടിപ്പാറ, പയ്യനാടൻ ഇസ്ഹാക്ക്, എ.ജെ. റിയാസ്, ഇ.പി. കബീർ എന്നിവർ സംബന്ധിച്ചു.