• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പലവ്യഞ്ജന കിറ്റുകളുടെ വിതരണം മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കോവിഡ് 19 മഹാമാരിയുടെ ദുരിതംപേറുന്ന പെരിന്തൽമണ്ണയിലെ ജനങ്ങൾക്ക് ആശ്വാസവുമായി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക്. ഈ മഹാമാരി സമയത്ത് നിരവധി സഹായങ്ങൾ പ്രഖ്യാപിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന ബാങ്ക് നൽകുന്നപലവ്യഞ്ജന കിറ്റുകളുടെ വിതരണം കക്കൂത്ത് ചെമ്പൻകുന്ന് വെച്ച് മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 2500 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് അദ്ധ്യക്ഷതവഹിച്ചു. ഡയറക്ടർ ഇർഷാദ്, വി. ബാബുരാജ്, ആളിയത്ത് ദിനേഷൻ, കാട്ടുങ്ങൽ ഫിറോസ്, ജിദു കെ.പി. എന്നിവർ പങ്കെടുത്തു.