പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വകയായി മുനിസിപ്പാലിറ്റിയിലെ ആറ് അംഗൻവാടികൾക്ക് സീലിംങ്ങ് ഫാൻ, കുക്കർ, മിക്സി, പാത്രങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. 26-ാം വാർഡ് പാതാക്കര അംഗൻവാടിയിൽ നടന്ന ചടങ്ങിൽ അംഗൻ വാടിക്ക് വാട്ടർ ടാങ്ക് നൽകി ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, അബ്ദുൾ നാസർ.സി, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജിന അൻസാർ, സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.