കേരളപിറവി ദിനത്തിൽ പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് കക്കൂത്ത് ജി.എം.എൽ.പി. സ്കൂളിന് വാട്ടർ ഫിൽറ്റർ കൈമാറി. ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ് ഹെഡ്മിസ്ട്രസ് ബദറുന്നീസക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ. ചന്ദ്രൻ, ഡയറക്ടർ ചട്ടിപ്പാറ മുഹമ്മദാലി, സെക്രട്ടറി ഇൻചാർജ്ജ് കെ.ടി. ഹനീഫ, വാർഡ് കൗൺസിലർ നെച്ചിയിൽ മൻസൂർ, പി.ടി.എ. പ്രസിഡണ്ട് അൻഷാദ് കെ.ടി., മമ്മുണ്ണി മാസ്റ്റർ, ഗ്രേസി ടീച്ചർ, കബീർ ഇ.പി., റിയാസ് എ.ജെ, പയ്യനാടൻ ഇസ്ഹാക്ക്, ബിനു അടിയോളിൽ, ഇ.പി. ഖാലിദ് തുടങ്ങിയവർ സംബന്ധിച്ചു.