• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് മുനിസിപ്പാലിറ്റിയിലെ അഞ്ച് കേന്ദ്രങ്ങളിൽ സൗജന്യ കിഡ്നി രോഗ നിർണ്ണ

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് കുണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹായത്തോടെ സൗജന്യമായി കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണ ക്ലാസും, പെരിന്തൽമണ്ണ മുനിസിപ്പാറ്റിയിലെ മാനത്ത്മംഗലം, പാതാക്കര, പൊന്ന്യാകുർശി, ജൂബിലി റോഡ്, എരവിമംഗലം എന്നീ മേഖലകളിൽ വെച്ച് നടത്തി. 1268 പേർ കിഡ്നി പരിശോധന നടത്തി. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഇനിയും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു. സമാപന ദിവസത്തെ ക്യാമ്പ് എരവിമംഗലം മദ്രസയിൽ വെച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹു.ആലിപ്പറ്റ ജമീല (ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ) അവർകൾ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, ഹനീഫ പടിപ്പുര, സമീർ വടക്കേതിൽ, മൊയ്തു കിഴക്കേതിൽ, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, റജീന അൻസാർ, സുൽഫത്ത് ബീഗം.ടി, വി.ബാബുരാജ് (കെ.പി.സി.സി. സെക്രട്ടറി), ഉസ്മാൻ താമരത്ത് (സെക്രട്ടറി, ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി), ഷൗക്കത്ത് നാലകത്ത് (ട്രഷറർ, മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി), ബഷീർ നാലകത്ത് (ജന.സെക്രട്ടറി, മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി), കുണ്ടോട്ടി ഡയാലിസിസ് സെൻ്റർ ഭാരവാഹികളായ രായിൻകുട്ടി നീരാട്, സജാദ്, പെരിന്തൽമണ്ണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രതിനിധി കുറ്റീരി മാനുപ്പ, ഫിറോസ് ബാബു വള്ളിൽ, സ്രാജു മടത്തിൽ, ചേക്കുട്ടി തോട്ടശ്ശേരി, മുഹമ്മദാലി മാസ്റ്റർ, സിദ്ധീഖ് വള്ളിൽ, ഉണ്ണികൃഷ്ണൻ. യു.പി, കാർവർണ്ണൻ, നാരായണൻ കോലോതൊടി, ഹൈദ്രസ്സ് ഹാജി.കെ.ടി, മൂസ്സ.കെ.പി, സാദിഖ്.കെ.പി. എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ വെച്ച് ഉമ്മരപറമ്പിൽ മുഹമ്മദാലിയുടെ സംഭാവന 50,000/- രൂപ കുണ്ടോട്ടി ഡയാലിസിസ് സെൻ്റർ പ്രതിനിധികൾക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ നന്ദിയും പറഞ്ഞു.