• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തുടങ്ങി.

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന പഠനോപകരണ വിതരണം തുടങ്ങി. മുനിസിപ്പാലിറ്റിയിലെ 9 കേന്ദ്രങ്ങളിൽ പഠനോപകരണം വിതരണം ചെയ്യും. ടൗൺ മേഖലയിലെ വിതരണ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാലകത്ത് ഷൗക്കത്ത്, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, മാർക്കറ്റിംഗ് സൊസൈറ്റി ചെയർമാൻ ഇർഷാദ്.സി, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ എന്നിവർ സംസാരിച്ചു.