പെരിന്തൽമണ്ണ : പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ കാൻസർ, കിഡ്നി രോഗികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വകയായി കേരള സർക്കാർ സ്ഥാപനമായ റെയ്ഡ്കോയുടെ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓണക്കിറ്റ് വിതരണ ഉദ്ഘാടനം ബഹു. മുനിസിപ്പൽ ചെയർമാൻ ശ്രീ.പി.ഷാജി അവർകൾ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, ഹനീഫ പടിപ്പുര, സമീർ വടക്കേതിൽ, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, റജീന അൻസാർ, സുൽഫത്ത് ബീഗം.ടി, മുനിസിപ്പൽ കൗൺസിലർ പത്തത്ത് ജാഫർ, ബാങ്ക് മുൻ ഡയറക്ടർമാരായ കിഴിശ്ശേരി വാപ്പു, സി.ഇർഷാദ്, മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി ബഷീർ നാലകത്ത്, അസൈനു ചേനാടൻ, സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.