ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ നിർദ്ധനരായ എ ക്ലാസ് മെമ്പർമാർക്ക് ബാങ്ക് സൗജന്യമായി നിർമ്മിച്ച് നൽകു വീടുകളിൽ പതിനെ'ാമതെ വീടിന്റെ താക്കോൽ ബാങ്ക് പ്രസിഡന്റ് കൊളക്കാടൻ അസീസ് വലിയങ്ങാടിയിലെ തിരുത്തുമ്മൽതൊടി മുനീറക്ക് കൈമാറി. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ചന്ദ്രൻ.എ.ആർ, ഡയറക്ടർമാരായ ച'ിപ്പാറ മുഹമ്മദാലി, ചേരിയിൽ മമ്മി, കുത്ത് നാസർ, മീമ്പിടി ബഷീർ, സി.ഇർഷാദ്, സജീവ്.ടി.പി, നിഷ.പി, വി.ബാബുരാജ്, സി.സേതുമാധവൻ, എം.എം.സക്കീർ, സി.മുസ്തഫ, ഇ.പി.കബീർ, എ.ജെ.റിയാസ്, പയ്യനാടൻ ഇസ്ഹാക്ക്, മേലേതിൽ ഹമീദ്, കുറ്റീരി മാനുപ്പ, കാരാടൻ നാസർ എിവർ സംബന്ധിച്ചു.