• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങൾ നൽകി. കുന്നപ്പള്ളി മേഖലയിലെ വിതരണ ഉദ്ഘാടനം ബഹു.മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നാലകത്ത് സൂപ്പി അവർകൾ നിർവ്വഹിച്ചു. ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ അഷറഫ്. കെ.ടി.മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് മാർക്കറ്റിംഗ് സൊസൈറ്റി ചെയർമാൻ ഇർഷാദ്.സി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരഞ്ഞിക്കൽ ആനന്ദൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേന്ദ്രൻ എന്ന കൊച്ചു, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ, മുഹമ്മദാലി കരിമ്പനക്കൽ, ജംഷീർ മാങ്കായി, ജലീൽ മീമ്പിടി, അനീഷ് തകിടിയിൽ, നസീൽ.എം.പി, ഉവൈസ്.കെ.ടി, ആദിൽ എന്നിവർ സംസാരിച്ചു.