ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ നിർദ്ധനരായ എ ക്ലാസ് മെമ്പർമാർക്ക് ബാങ്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടുകളിൽ പതിനഞ്ചാമത്തെ വീടിന്റെ താക്കോൽ ബഹു: എം.എൽ.എ. നജീബ് കാന്തപുരം അവർകൾ പൊന്ന്യാകുർശ്ശിയിലെ വടക്കെത്തൊടി സുഹറക്ക് കൈമാറി. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കൊളക്കാടൻ അസീസ്, വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ ചേരിയിൽ മമ്മി, ബഷീർ മീമ്പിടി, നാസർ കുന്നത്ത്, സെക്രട്ടറി ഇൻചാർജ്, കെ.ടി.ഹനീഫ, നാസർ കാരാടൻ, വി. ബാബുരാജ്, കിഴിശ്ശേരി വാപ്പു, ഇ.കെ. അക്ബർ എന്നിവർ സംബന്ധിച്ചു.