• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് നടത്തി.

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് കുണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹായത്തോടെ സൗജന്യമായി കിഡ്നി രോഗ നിർണ്ണയ ക്യാമ്പും, ബോധവൽക്കരണ ക്ലാസും, മാനത്ത്മംഗലം കുന്നുംപുറം മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ബഹു.വി.എ.കെ.തങ്ങൾ (STU ജില്ലാ പ്രസിഡണ്ട്) അവർകൾ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, ഹനീഫ പടിപ്പുര, സമീർ വടക്കേതിൽ, മൊയ്തു കിഴക്കേതിൽ, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, റജീന അൻസാർ, സുൽഫത്ത് ബീഗം.ടി, മുനിസിപ്പൽ കൗൺസിലർമാരായ സലീം താമരത്ത്, കൃഷ്ണപ്രിയ, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, ബാങ്ക് മുൻ പ്രസിഡണ്ട് പച്ചീരി നാസർ, കുറ്റീരി മാനുപ്പ, ജാബിർ താമരത്ത്, കുണ്ടോട്ടി ഡയാലിസിസ് സെൻ്റർ ഭാരവാഹികളായ രായിൻകുട്ടി നീരാട്, സജാദ്, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.