പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങൾ നൽകി. ജൂബിലി മേഖലയിലെ വിതരണ ഉദ്ഘാടനം ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.മുസ്തഫ അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് മുനിസിപ്പൽ കൗൺസിലർമാരായ പത്തത്ത് ജാഫർ, സുനിൽ, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, മാർക്കറ്റിംഗ് സൊസൈറ്റി ചെയർമാൻ ഇർഷാദ്.സി, മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ സലാം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരഞ്ഞിക്കൽ ആനന്ദൻ, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ എന്നിവർ സംസാരിച്ചു.