• servicebankpmna@gmail.com
  • Mon to Sat : 8:00 am to 8:00 pm

Detail Page

പെരിന്തൽമണ്ണ സി.എച്ച്. സെൻ്ററിന് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി.

പെരിന്തൽമണ്ണ : ജീവ കാരുണ്യ പ്രവർത്തന രംഗത്ത് സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ സി.എച്ച്. സെൻ്ററിന് പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. പ്രസ്തുത സംഖ്യയുടെ ചെക്ക് പെരിന്തൽമണ്ണ സി.എച്ച്. സെൻ്റർ പ്രസിഡണ്ട് കെ.പി.എ.മജീദ് എം.എൽ.എ., ജനറൽ സെക്രട്ടറി എ.കെ.മുസ്തഫ എന്നിവർക്ക് ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് കൈമാറുന്നു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ബാങ്ക് ഡയറക്ടർമാരായ മമ്മി ചേരിയിൽ, അബ്ദുൽ നാസർ.സി, സമീർ വടക്കേതിൽ, മൊയ്തു കിഴക്കേതിൽ, ഹനീഫ പടിപ്പുര, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, റജീന അൻസാർ, സുൽഫത്ത് ബീഗം.ടി, ബാങ്ക് സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ, മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡണ്ട് ബഷീർ നാലകത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അരഞ്ഞിക്കൽ ആനന്ദൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് പി.ടി.എസ്.മൂസ്സ് എന്നിവർ സംബന്ധിച്ചു.